കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് പൂവത്താനിക്കുന്നേൽ, പിടിഎ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, പ്രിൻസിപ്പൽ പി. ഓമന, ഹെഡ്മാസ്റ്റർ രാജീവ് ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, അധ്യാപക പ്രതിനിധികളായ രാജേഷ് തോമസ്, സോജൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ എംഎൽഎ കാഷ് അവാർഡുകളും മെമെന്റോകളും നൽകി ആദരിച്ചു.